Trending

സ്വകാര്യ വ്യക്തിക്ക് മതിൽ നിർമ്മിച്ച് നൽകാൻ ലക്ഷങ്ങൾ, അപകട വളവ് നിവർത്താൻ പദ്ധതിയില്ല, മുടൂർ വളവിൽ പൊലിഞ്ഞത് നിരവധി ജീവനുകൾ.


താമരശ്ശേരി: റോഡ് വികസനത്തിനായി 221 കോടിയിൽ അധികം രൂപ ചിലവഴിച്ചിട്ടും അപകടകെണിയായ താമരശ്ശേരി -എടവണ്ണ റോഡിലെ കൂടത്തായിക്ക് സമീപം മുടൂർ വളവ് നികത്താൻ പദ്ധതിയില്ല.

യാതൊരു അപകടസാധ്യതയുമില്ലാത്ത വളവിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ മതിൽ ലക്ഷങ്ങൾ ചിലവഴിച്ച് കെട്ടി കൊടുത്തെങ്കിലും, നിരന്തരം അപകടമുണ്ടാവുന്ന ഒരേ സ്ഥലത്തെ നാലോളം വളവുകൾ നിവർത്താൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

ഇന്ന് അരീക്കോട് സ്വദേശിയായ യുവാവ് ബൈക്കപകടത്തിൽ മരിച്ചതും ഇതേ വളവിലാണ്. നേരെ നോക്കിയാൽ കാണാൻ സാധിക്കാത്ത ഇവിടെ മറ്റു വാഹനങ്ങളുടെ മുന്നിൽ അകപ്പെട്ടാണ് മിക്ക അപകടങ്ങളും നടക്കുന്നത്.

റോഡ് നവീകരിക്കാൻ ഡിസൈൻ തയ്യാറാക്കിയ KSTP യാതൊരു ദീർഘവീക്ഷണവുമില്ലാതെയാണ് പദ്ധതി ആവിഷ്കകരിച്ചത്.

പദ്ധതി ഏറ്റെടുത്തകരാറുകാരാവട്ടെ അവർക്ക് തോന്നിയപോലെയാണ് പണി നടത്തുന്നത്.

നിരവധി പരാതികൾ ഉയർന്നിട്ടും കാരാറു കമ്പനിയെ സഹായിക്കുന്ന നിലപാടാണ് KSTP ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്.

Post a Comment

Previous Post Next Post