Trending

സംസ്ഥാന പാതക്ക് സമാന്തരമായ അഴുക്ക് ചാലിന് സ്ലാബില്ല; കുഴിയിൽ പതിച്ച ഇന്നോവ കാർ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്



താമരശ്ശേരി: കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയിൽ താമരശ്ശേരി ചുങ്കം മിച്ചഭൂമി ജംഗ്ഷഷന് സമീപമാണ് അപകടം.

താമരശ്ശേരി ഭാഗത്ത് നിന്നും മഞ്ചേരിയിലേക്ക് പോകുകയായിരുന്ന കുറ്റ്യാടിസ്വാദേശികൾ സഞ്ചരിച്ച ഇന്നോവ കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ അഞ്ച് കൊച്ചു കുട്ടികൾ അടക്കം പത്തു പേർ ഉണ്ടായിരുന്നു.

അഴുക്ക്ചാൽ റോഡിന് സമാനമായി പോകുന്നതിന്നാൽ റോഡിൽ നിന്നും ടയർ അൽപ്പം തെറ്റിയാൽ കുഴിയിൽ പതിക്കും, ഏതാനും ദിവസം മുമ്പ് ഇതേ റോഡിൽ ചുങ്കം ജംഗ്ഷന് സ്ഥലത്തിന് സമീപം സമാനമായി കാറ് ഓവുചാലിൽ ചാടി യാത്രക്കാർക്ക് പരുക്കേറ്റിരുന്നു.

ഇന്ന് ഉച്ചക്ക് മൂന്നു മണിയോടെയാണ് ഇന്നോവ അപകടത്തിൽപ്പെട്ടത്.

യാതൊരു സുരക്ഷയുമില്ലാതെ അശാസ്ത്രീയമായി നടക്കുന്ന റോഡ് നവീകരണത്തിനെതിരെ വ്യാപകമായി പരാതി ഉയർന്നിട്ടുണ്ട്.പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നേരിട്ടും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.

Post a Comment

Previous Post Next Post