Trending

എക്‌സൈസ്‌ കലാ– കായിക മേളയ്‌ക്കിടെ പ്രിവന്റീവ്‌ ഓഫീസർ കുഴഞ്ഞു വീണു മരിച്ചു




കൊച്ചി: എറണാകുളത്ത് നടന്ന എക്‌സൈസ് കലാ–-കായിക മേളയ്‌ക്കിടെ എക്‌സൈസ്‌ ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു മരിച്ചു. പാലക്കാട്‌ എക്‌സൈസ്‌ ഇന്റലിജൻസ്‌ ബ്യൂറോ വേണുകുമാർ (53) ആണ്‌ 1500 മീറ്റർ നടത്തത്തിനിടെ മരിച്ചത്‌. ഞായർ രാവിലെയാണ്‌ സംഭവം.

തുടർന്ന്‌ എക്‌സൈസ്‌ കലാ– കായിക മേള നിറുത്തി വച്ചു. വേണുകുമാറിന്റെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ. ഞായറാഴ്‌ച വൈകിട്ട്‌ നടക്കാനിരുന്ന സമാപന ചടങ്ങുകളടക്കം ഉപേക്ഷിച്ചു.

Post a Comment

Previous Post Next Post