Trending

ആശുപത്രിയിലുള്ള ഭാര്യക്ക് ഭക്ഷണം വാങ്ങാൻ പോയയാൾ പൊള്ളലേറ്റ് മരിച്ചു




കോതമംഗലം: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യക്ക് ഭക്ഷണം വാങ്ങാൻ പോയയാൾ പൊള്ളലേറ്റ് മരിച്ചു. നെല്ലിക്കുഴി ഇരമല്ലൂർ പള്ളിപ്പടിയിൽ താമസിക്കുന്ന ഇടപ്പാറ കൊച്ചുമുഹമ്മദ് മകൻ ഇസ്മാഈൽ (49) ആണ് മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ച കോതമംഗലം നഗരമധ്യത്തിലെ ഹോട്ടൽ മദീനയിൽ ഗ്യാസ് ചോർന്നുണ്ടായ തീപിടിത്തത്തിലാണ് ഇസ്മാഈലിന് പൊള്ളലേറ്റത്. തുടർന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.


കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഭാര്യ സുബൈദയ്ക്ക് ഭക്ഷണം വാങ്ങി നൽകാനായി ഹോട്ടലിൽ എത്തിയ സമയത്താണ് തീപിടിത്തം ഉണ്ടായത്. പൊള്ളലേറ്റ ഉടനെ താലൂക്കാശുപത്രിയിലേക്ക് ഓടിക്കയറിയ ഇസ്മാഈലിനെ പ്രാഥമിക ശുശ്രൂശകൾക്ക് ശേഷം കളമശ്ശേരി മെഡിൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ഞായറാഴ്ച രാവിലെ മരണം സംഭവിച്ചു. മക്കൾ: അഫ്സൽ, അബ്ദു.

Post a Comment

Previous Post Next Post