Trending

താമരശ്ശേരി കോട്ടയിൽ ശ്രീ ലക്ഷ്മി നരസിംഹ മൂർത്തി ഭഗവതീ ക്ഷേത്രത്തിലെ ക്ഷേത്രക്കുളം വൃത്തിയാക്കി.





താമരശ്ശേരി കോട്ടയിൽ ശ്രീ ലക്ഷ്മി നരസിംഹ മൂർത്തി ഭഗവതീ ക്ഷേത്രത്തിൽ നവീകരണ കലശവും, ധ്വജ പ്രതിഷ്ഠയും ആറാട്ട് മഹോത്സവവും പാട്ടുത്സവവും നടക്കുന്നതിനോട നുബന്ധിച്ച് ജില്ലാ സത്യസായി സേവാ സംഘടനയുടെ ആഭിമുഖ്യത്തിൽ ക്ഷേത്രക്കുളം വൃത്തിയാക്കി. പായലും ചെളിയും, പ്ലാസ്റ്റിക്കും വേർതിരിച്ചു നീക്കം ചെയ്തു. ശുചീകരണ പ്രവർത്തനത്തിന് സംഘടനയുടെ ജില്ലാ അധ്യക്ഷൻ വി.പി. അജിത്ത് കുമാർ, സോമസുന്ദരൻ,കെ.ജി. വിശ്വനാഥൻ,സ്വാമിദാസ്, കൺവീനർ എ. വിജയബാലൻ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post