Trending

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


തിരുവനന്തപുരം: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെണ്ണിയൂർ നെല്ലി വിളാകത്ത് വീട്ടിൽ സുരേഷ് കുമാർ – പ്രമീള ദമ്പതികളുടെ മകൾ അലന്യ (കല്ലു-15) നെയാണ് മരിച്ച നിലയിൽ ഇന്നലെ വൈകിട്ട് ഏഴോടെ അയൽവാസികൾ കണ്ടെത്തിയത്.




വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ്.സംഭവ സമയം പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. കുട്ടിയുടെ രക്ഷിതാക്കൾ ബന്ധുവിന്റെ മരണ വീട്ടിൽ പോയിരിക്കുകയായിരുന്നു.ദുരൂഹത ആരോപിച്ച് ബന്ധുക്കൾ വിഴിഞ്ഞം പൊലീസിന് പരാതി നൽകി

Post a Comment

Previous Post Next Post