Trending

കാറിടിച്ച് 9 വയസുകാരൻ മരിച്ചു; അപകടം കടയിൽ നിന്നും സാധനങ്ങൾ വാങ്ങി പോകുന്നതിനിടെ


കാസർകോട്: (കുറ്റിക്കോൽ ) കടയിൽ നിന്നും സാധനങ്ങൾ വാങ്ങി റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന ഒമ്പത് വയസുകാരൻ കാറിടിച്ച് മരിച്ചു. കുറ്റിക്കോൽ പളളത്തുപാറയിലെ മുഹമ്മദ്‌ നൗശാദ്- മുനീബ ദമ്പതികളുടെ മകൻ മുഹമ്മദ്‌ ബിലാൽ ആണ് മരിച്ചത്.

വീടിനടുത്തുള്ള കടയിൽ നിന്നും സാധനങ്ങൾ വാങ്ങി റോഡരികിലൂടെ നടന്നുപോകുമ്പോഴാണ് കാറിടിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ കുട്ടിയെ ചെങ്കള സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

കുറ്റിക്കോൽ എയുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. ഞായറാഴ്ച വൈകീട്ടോടെയാണ് അപകടം സംഭവിച്ചത്. ഏക സഹോദരൻ: മുഹമ്മദ്‌ നിശാൽ. ബേഡകം പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post