Trending

49.9 ഗ്രാം MDMA യുമായി യുവാവ് പിടിയിൽ





കൽപ്പറ്റ: എമിലി ഭജനമഠം റോഡിൽ പോലീസ് നടത്തിയ പരിശോധനയിൽ യുവാവിൽ നിന്നും എംഡിഎംഎ പിടികൂടി. കോഴിക്കോട് പുതിയങ്ങാടി കുഞ്ഞിരായിൻ കണ്ടി ഷഫീഖ് (37) ആണ് പിടിയിലായത്. പോലീസിനെ കണ്ടതോടെ മയക്കുമരുന്ന് അടങ്ങിയ ബാഗ് വലിച്ചെറിയുകയായിരുന്നു. ബാഗിൽ നിന്നും 49. 9ഗ്രാം എംഡിഎയും 29 മയക്കുമരുന്ന് ഗുളികകളും കണ്ടെത്തി.
കൽപ്പറ്റ എസ് ഐ ബിജു ആൻറണിയും സംഘവും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്തു. കാർ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്.

Post a Comment

Previous Post Next Post