താമരശ്ശേരി ഭാഗത്ത് നിന്നും മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ യാത്രികരായ മുസ്തഫ, മറിയക്കുട്ടി, സലീന, അമൽ എന്നിവർക്കാണ് പരുക്കേറ്റത്.
ഇവർ സഞ്ചരിച്ച കാർ തെറ്റായ ദിശയിൽ വന്ന് എതിർ ദിശയിൽ വരികയായിരുന്ന താമരശ്ശേരി കെടവൂർ സ്വദേശിയുടെ കാറിൽ ഇടിക്കുകയായിരുന്ന രാത്രി 7.15 ഓടെയായിരുന്നു അപകടം. പരുക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
