വടകര:കണ്ണൂർ -കോഴിക്കോട് ദേശീയ പാതയിൽ സ്ഥിതി ചെയ്യുന്ന ചോറോട് റയിൽവേ മേൽപ്പാലത്തിന് സമീപം വച്ച് 32 ലിറ്റർ മാഹി വിദേശമദ്യം വടകര എക്സൈസ് റെയിഞ്ച് പാർട്ടി പിടികൂടി. ജോയിന്റ് എക്സൈസ് കമ്മീഷണർ സ്‌ക്വാഡിലെ സിവിൽ എക്സൈസ് ഓഫീസർ രാഗേഷ് ബാബു ജി ആർ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വാഹന പരിശോധന. മദ്യം ബൈക്കിൽ കടത്തിക്കൊണ്ട് വന്ന കൊയിലാണ്ടി ഇരിങ്ങൽ സ്വദേശി സഞ്ജുവിനെ ഒന്നാം പ്രതിയായും, ചിങ്ങപുരം സ്വദേശി ഷനീഷിനെ രണ്ടാം പ്രതിയായും അറസ്റ്റ് ചെയ്തു കേസ് രജിസ്റ്റർ ചെയ്തു.
വടകര എക്സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ രഞ്ചിത്ത് ടി. ജെ, സിവിൽ എക്സൈസ് ഓഫീസർമാരായ വിജേഷ്.പി, വിനീത്. എം. പി, സിനീഷ്. കെ, മുസ്‌ബിൻ. ഇ. എം എന്നിവർ കേസ് എടുത്ത പാർട്ടിയിൽ ഉണ്ടായിരുന്നു.
