കൊടുവള്ളി നിയോജക മണ്ഡലത്തിൽ 170 കോടി രൂപയുടെ പദ്ധതികൾ ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചു എന്ന എം എൽ എ യുടെ പത്രക്കുറിപ്പിൽ പൊരുത്തക്കേട് ,കണക്ക് കൂട്ടിയാൽ 170.25 കോടി വരുമെങ്കിലും, ഇതിൽ പലതും 2022-2023 വർഷം പ്രഖ്യാപിച്ച 70 കോടിയിൽ ഉൾപ്പെട്ടത്.
കഴിഞ്ഞ ബജറ്റായ 2022-23 ൽ പ്രഖ്യാപിച്ചവ പ്രധാനമായും താഴെ പറയുന്നവയാണ്.
താമരശ്ശേരിയിലും കൊടുവളളിയിലും വിനോദ വിജ്ഞാന പാർക്കിന് 13 കോടി
മടവൂരിൽ സ്റ്റേഡിയം നിർമാണത്തിന് 4 കോടി
കട്ടിപ്പാറ വ്യവസായ കേന്ദ്രം അടിസ്ഥാന സൗകര്യ വികസനത്തിന് 3 കോടി
കൊടുവളളി റെസ്റ്റ് ഹൗസ് നിർമാണത്തിന് 2 കോടി
സ്കിൻ കോഴ്സുകൾക്ക് 1 കോടി
2023-24 വർഷത്തെ ബജറ്റ് നേട്ടമായി എം എൽ എ പുറത്ത് വിട്ട പത്രക്കുറിപ്പിൽ പറയുന്നതിൽ ഉൾപ്പെട്ടതും മേൽപ്പറഞ്ഞ പദ്ധതികൾ തന്നെ.170 കോടിയുടെ പദ്ധതി എന്ന് പറയുന്നുണ്ടെങ്കിലും കണക്ക് കൂട്ടി പഴയത് കുറച്ചാൽ
കോടികളുടെ കുറവ് വരും.
2023-24 വർഷത്തേക്കുള്ള സംസ്ഥാന ബജറ്റിൽ കൊടുവള്ളി നിയോജകമണ്ഡലത്തിനു വിവിധ പ്രവൃത്തികൾക്കായി 170 കോടി രൂപ വകയിരുത്തിയതായി ഡോ:എം.കെ.മുനീർ എം.എൽ.എ അറിയിച്ചു.
കൊടുവള്ളിയിൽ വിനോദ വിജ്ഞാന പാർക്കിന് 3 കോടി രൂപയും, ഓമശ്ശേരി വെളിമണ്ണയിൽ പുതിയ പാലം നിർമ്മിക്കുന്നതിന് 3.25 കോടി രൂപയും, നരിക്കുനിയിൽ സർക്കാർ ആയുർവേദ ആശുപത്രി കെട്ടിട നിർമ്മാണത്തിന് 1.5 കോടി രൂപയും പ്രവർത്തികൾ ആരംഭിക്കുന്നതിനു സംസ്ഥാന ബജറ്റിൽ തുക അനുവദിച്ചു.
കൂടാതെ, താമരശ്ശേരി പഞ്ചായത്തിൽ ഇരുതുള്ളി പുഴക്ക് സമീപം അമ്പലമുക്കിൽ വിനോദ വിജ്ഞാന പാർക്ക് നിർമ്മാണം (10 കോടി), കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, എളേറ്റിൽ കോട്ടോപ്പാറ (5 കോടി), മടവൂർ മുട്ടാഞ്ചേരി കരുവാരപ്പറ്റ സ്റ്റേഡിയം (4 കോടി ), കട്ടിപ്പാറ വ്യവസായ പാർക്ക് അടിസ്ഥാന വികസന സൗകര്യം (3 കോടി),
ഓമശ്ശേരി ബൈപ്പാസ് റോഡ് (50 കോടി),
നെല്ലാങ്കണ്ടി - എളേറ്റിൽ വട്ടോളി റോഡ് (3.25 കോടി ), പുല്ലാഞ്ഞിമേട് കോളിക്കൽ ബി.വി. അബ്ദുല്ലക്കോയ റോഡ് (7 കോടി), പുല്ലാളൂർ - പൈമ്പാലുശ്ശേരി റോഡ് (6 കോടി), നടമ്മൽക്കടവ് - പാമ്പങ്ങൽ റോഡ് (6 കോടി),
കാപ്പാട് തുഷാരഗിരി അടിവാരം റോഡ് (2 കോടി), കൊട്ടയോട്ട് താഴം - ഒടുപാറ - പാലങ്ങാട് റോഡ് (3.5 കോടി),
പാലത്ത് - പാലോളിത്താഴം റോഡ് (2.75 കോടി),
കൊട്ടക്കാവയൽ മദ്രസബസാർ പാലം (4.5 കോടി),
ചരിച്ചിപ്പറമ്പ് ചോനമണ്ണിൽ കടവ് പാലം (1 കോടി), നരിക്കുനി മിനി സിവിൽ സ്റ്റേഷൻ (5 കോടി),
കിഴക്കോത്ത് - ചെറ്റക്കടവ് സ്റ്റേഡിയം (5 കോടി),
നരിക്കുനി ബൈപ്പാസ് റോഡ് നിർമ്മാണം - ഒന്നാം ഘട്ടം (35 കോടി), കൊടുവള്ളി മുനിസിപ്പാലിറ്റി സമ്പൂർണ്ണ കുടിവെള്ള പദ്ധതി (10 കോടി) എന്നിങ്ങനെയും ബഡ്ജറ്റിൽ തുക വകയിരുത്തി.
ഭരണാനുമതി ലഭിക്കുന്നതിന് പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും ഡിസൈൻ തയ്യാറാക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ഉടൻ വിളിച്ചു ചേർക്കുമെന്നും എം.എൽ.എ അറിയിച്ചു.
