Trending

മെഡിക്കല്‍ കോളേജില്‍ രോഗിക്ക് കൂട്ടിരിക്കാനെത്തിയ 16-കാരിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയില്‍




തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ച് പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി. വര്‍ക്കല ഇടവ സ്വദേശി ഷമീറിനെ (ബോംബെ ഷമീര്‍) മെഡിക്കല്‍ കോളേജ് പോലീസാണ് കസ്റ്റഡിയിലെടുത്തത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സഹോദരിയ്ക്ക് കൂട്ടിരിക്കാനെത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

വെള്ളിയാഴ്ച രാത്രിയാണ് പീഡനശ്രമം ഉണ്ടായത്. രാത്രിയില്‍ വാര്‍ഡില്‍ നിന്ന് പെണ്‍കുട്ടി പുറത്തിറങ്ങിയപ്പോഴാണ് അതിക്രമം നേരിട്ടത്. മോഷണമുള്‍പ്പെടെ നിരവധി കേസുകളില്‍ ഷമീര്‍ പ്രതിയാണ്. ഇയാള്‍ക്കെതിരെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കേസുകള്‍ നിലവിലുണ്ടെന്നാണ് വിവരം.

Post a Comment

Previous Post Next Post