Trending

ചുരത്തിലെ യാത്ര ദുരിതത്തിന്റെ പേരിൽ ലോറിക്കാരെ ബുദ്ധിമുട്ടിക്കരുത് CITU





ശനി ഞായർ ദിവസങ്ങളിൽ വിനോദ സഞ്ചാരികളുടെ തിരക്ക് മൂലം ചുരത്തിലെ ബ്ലോക്ക്‌ സ്ഥിരകാഴ്ചചയാണ്.
 യാതൊരു മര്യാദയും പാലിക്കാതെ. വാഹനങ്ങളെ മറികടക്കുന്നതും. വരി തെറ്റിച്ചു പോകുന്നതും ചുരത്തിൽ വാഹനം നിറുത്തി സെൽഫി എടുക്കുന്നതും കാരണം രൂക്ഷമായ ഗതാഗത ക്കുരുക്കാണ് ഉണ്ടാവാറുള്ളത് എന്നാൽ ഗതാഗത ക്കുരുക്കിന്കാരണം  ചരക്കു ലോറിക്കാരാണ് എന്ന തരത്തിൽ ചെറിയ കൂട്ടായ്മയുണ്ടാക്കി കളക്ടർമാർക്ക് നിവേദനം നൽകി ചരക്ക് വാഹനങ്ങളെ. നിരോധിക്കണമെന്ന  നിലപാടാണ്പല കോണിൽ നിന്നും ഉയർന്നു വരുന്നത് മൃഗ സംരക്ഷണത്തിന്റെ പേരിൽ. രാത്രി 9 മണി മുതൽ രാവിലെ 6 മണി വരെ.. യാത്ര നിരോധനം ഉള്ള NH 766 ൽ ചുരത്തിലെ പകൽ സമയം ചരക്ക് വാഹനങ്ങൾ നിയന്ത്രിക്കുക കൂടി ചെയ്താൽ അന്യ സംസ്ഥാനത്തു പോയി ഭക്ഷ്യ ധാന്യങ്ങള്‍,പച്ചക്കറി,ഉള്‍പ്പെടെയുള്ള  വസ്തുവകകളുമായി വരുന്ന ചരക്ക് വാഹനങ്ങൾ ഫലത്തിൽ 24 മണിക്കൂർ നിറുത്തിയിടുന്ന അവസ്ഥ വരും. ലോറി തൊഴിലാളികളുടെ കുടുംബത്തെയും.. ലോറിയുമായി ഉപജീവനം നടത്തുന്ന ഒട്ടനവധി ആളുകളുടെയും തൊഴിൽ തടസ്സപ്പെടാൻ ഇത് ഇടയാക്കും. 
 പോലീസിനെ നിയമിച്ചും,ക്യാമറകള്‍ സ്ഥാപിച്ചും, ട്രാഫിക്  നിയമ ലംഘനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിച്ചാൽ  തീരുന്ന പ്രശ്നമേ നിലവിലുള്ളൂ, 
   കള്ള പ്രചരണങ്ങള്‍ നടത്തി ചുരത്തില്‍ ചരക്ക് ലോറിക്കാരെ നിയന്ത്രിക്കാനുള്ള നീക്കത്തിനെതിരെ ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ CITU ജില്ലാ കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി 
ജില്ലാ പ്രസിഡന്റ് സ. സി.പി സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി പരാണ്ടി മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു

Post a Comment

Previous Post Next Post