Trending

വ്യാപാര സ്ഥാപനത്തിന് സമീപം നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയി, മോഷ്ടാവിൻ്റെ ദൃശ്യം CCtv യിൽ


താമരശ്ശേരി: കോരങ്ങാട് എൻഫീൽഡ് ഷോറൂമിന് സമീപം നിർത്തിയിട്ട KL57- Y4966 വെള്ള സുസുകി അസസ്സ് സ്കൂട്ടറാണ് ഇന്ന് രാവിലെ 11 മണിയോടെ മോഷണം പോയത്.

സ്ഥാപനത്തിലെ ജീവനക്കാരനായ കൊയിലാണ്ടി സ്വദേശി ശ്രയസ്സിൻ്റെ സ്കൂട്ടർ മുൻഭാഗത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു. കോരങ്ങാട് ഭാഗത്ത് നിന്നും നടന്നു വന്ന മോഷ്ടാവ് സ്കൂട്ടറുമായി ചുങ്കം ഭാഗത്തേക്ക് പോകുന്ന ദൃശ്യം CC tv യിൽ പതിഞ്ഞിട്ടുണ്ട്, മാസ്ക് കൊണ്ട് മുഖം മറച്ച് ചുവപ്പ് തൊപ്പി ധരിച്ച്, നീല പേൻറും ടി ഷർട്ടും ധരിച്ചാണ് മോഷ്ടാവ് എത്തിയത്

. ഉടമ
താമരശ്ശേരി പോലീസിൽ പരാതി നൽകി.

Post a Comment

Previous Post Next Post