ഈങ്ങാപ്പുഴ : ശുദ്ധമായ കുടിവെള്ളം വിദ്യാർത്ഥികൾക്ക് എത്തിക്കുന്നതിന് പ്രയാസം നേരിടുന്ന കാലഘട്ടത്തിൽ എംജിഎം ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ മാതൃകയായി.
1992-93 കാലഘട്ടത്തിൽ പഠിച്ച വിദ്യാർത്ഥികളുടെ കൂട്ടായ്മയായ സ്മൃതിയുടെ നേതൃത്വത്തിൽ തങ്ങളുടെ മാതൃവിദ്യാലയത്തിനായി സംഭാവന നൽകിയ വാട്ടർ പ്യൂരിഫയർ പഞ്ചായത്തു പ്രസിഡണ്ട് ബീന തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.
ചെയർമാൻ ജോയിയും കൺവീനർ സജീഷ് ടി പുന്നൂസും ചേർന്ന് പ്രധാന അധ്യാപകനായ റെനി വർഗീസിന് താക്കോൽ കൈമാറി.
പൊതു സമ്മേളനം സ്കൂൾ പ്രിൻസിപ്പൽ അലക്സ് ഉദ്ഘാടനം നിർവഹിച്ചു. ബീന തങ്കച്ചൻ മുഖ്യ അതിഥി ആയിരുന്നു. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാരായ സിന്ധു ജോയ്, ആയിഷ ബീവി, വാർഡ് മെമ്പർ അമൽ രാജ്, സജീഷ് ടി പുന്നൂസ്, ജോയി ജോർജ്, ഗഫൂർ, ഷീബ, മർക്കോസ് തുങ്ങിയവർ പ്രസംഗിച്ചു.
വിദേശത്തുനിന്നും, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി എത്തിച്ചേർന്ന വിദ്യാർഥികൾ തങ്ങളുടെ ഗുരുനാഥൻമാരെയും, തന്റെ വൃക്ക ദാനം ചെയ്ത് മാതൃക കാട്ടിയ സിനി ബാലനെയും പൊന്നാടയണിയിച്ച് ആദരിച്ചു. പ്രബീഷ്, ഷാന്റി, ജോർജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേരി.
കോവിഡ് കാലത്ത് പഠനം മുടങ്ങിയ നിർധനരായ പത്തു കുട്ടികൾക്ക് ടീവി വാങ്ങിക്കൊടുത്തും, വീട് വെക്കുന്നതിന് സഹായിച്ചും ഈ കൂട്ടായ്മ സമൂഹത്തിന് മാതൃകയാവുകയാണ്.
