Trending

ചുരത്തിൽ വെട്ടേറ്റത് കൽപ്പറ്റ സ്വദേശിയായ അഭിഭാഷകന്





താമരശ്ശേരി: ചുരത്തില്‍ വെട്ടേറ്റത് കൽപ്പറ്റ സ്വദേശിയായ  അഭിഭാഷകന് .

 വയനാട് കല്‍പ്പറ്റ മണിയംകോട് സാകേത് വീട്ടില്‍ ദിനേശ്കുമാറിന്റെ മകന്‍ സച്ചിനാണ് വെട്ടേറ്റത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സച്ചിനെ കാറിലെത്തിയ സംഘം വെട്ടുകയായിരുന്നു.

ഇന്ന് രാത്രി ഏഴ് മണിയോടെ ചുരം ഏഴാം വളവിലായിരുന്നു സംഭവം. ദേഹമാസകലം വെട്ടേറ്റ സച്ചിനെ കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് അഭിഭാഷകനായി ജോലി ചെയ്യന്ന സച്ചിനോടുള്ള മുന്‍ വിരോധമാണ് അക്രമത്തിന് കാരണമെന്നാണ് സൂചന.

Post a Comment

Previous Post Next Post