താമരശ്ശേരി:കോഴിക്കോട് വനം കൺസർവേറ്റർ ഇൻസ്പെക്ഷൻ & ഇവാലുവേഷൻ നരേന്ദ്രബാബു ഐ. എഫ്. എസ്. ന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട് കണ്ണൂർ ഫ്ലയിയിംഗ് സ്ക്വാഡ് വിഭാഗം സംയുക്തമായി നടത്തിയ പരിശോധനയിൽ താമരശ്ശേരിയിൽ വെച്ച് കസ്തൂരി വിൽപ്പനയ്ക്കായി കൊണ്ട് പോകുന്ന 2 പേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. താമരശ്ശേരി സ്വദേശിയായ മുഹമ്മദ് സി.എം, കോട്ടയം സ്വദേശി പ്രസാദ് സി.കെ. എന്നിവരാണ് പിടിയിലായത്. മംഗലാപുരം സ്വദേശികൾക്ക് വിൽപ്പനയ്ക്കായി കൊണ്ട് പോകാൻ താമരശ്ശേരിയിൽ കാത്ത് നിൽക്കവെയാണ് 2 പേരും പിടിയിലായത്. മുഹമ്മദ് കർണാടക കോടലിപെട്ട കൾക്കൊറ സ്വദേശിയാണ്. ചില മന്ത്രവാദ കർമ്മങ്ങൾ ചെയ്ത് ജീവിച്ച് വരുന്നയാളാണ്. പ്രസാദ് കോട്ടയം ജില്ലയിലെ കുളംകുത്തിയെൽ വട്ടോളം സ്വദേശിയാണ്. കസ്തൂരി വാങ്ങുന്നതിനായി കാസർകോട് സ്വദേശികൾ ഇവരെ ബസ് സ്റ്റാൻഡിൽ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. കസ്തൂരി മാനിനെ കൊന്നതിന് ശേഷം അതിൻ്റെ നാഭി ഭാഗത്ത് നിന്ന് എടുക്കുന്നതാണ് ഇത്. കസ്തൂരി മാൻ വന്യജീവി സംരക്ഷിത പട്ടികയിൽ പെടുത്തി സംരക്ഷിച്ച് വരുന്ന വന്യജീവിയാണ് സാധാരണയായി ഹിമാലയൻ സാനുക്കളിലാണ് കസ്തൂരി മാനുകളെ കണ്ട് വരുന്നത്. ഇതിന് അന്താരാഷ്ട്ര മാർക്കറ്റിൽ കോടികളുടെ മോഹ വില ഉണ്ടെന്ന തെറ്റായ ധാരണ ഉള്ളത് കൊണ്ടാണ് കസ്തൂരി ശേഖരിച്ച് വിൽപ്പനയ്ക്കായി ശ്രമിച്ചു വരുന്നത്. ഈ പ്രതികളെയും കസ്തൂരിയും പിടികൂടുന്നതിന് കോഴിക്കോട് ഫ്ലയിംഗ് സ്ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ഇൻ ചാർജ് എം.പി. സജീവ്കുമാർ, കാസർകോട് ഫ്ലയിംഗ് സ്ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ വി. രതീശൻ, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ഷാജീവ്, ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ചന്ദ്രൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുരേന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ മാരായ ഹരിദാസ് ഡി, ലിയാണ്ടർ എഡ്വേർഡ്, ഹരി, ശ്രീധരൻ, ആൻസി രഹ്ന, , ആസിഫ്, അസ്‌ലം, ഡ്രൈവർമരായ വത്സരാജൻ,ജിജീഷ് എന്നിവർ ഉണ്ടാരിയുന്നു