പുതുപ്പാടി: ഈങ്ങാപ്പുഴ എലോക്കരക്ക് സമീപം മിൽമ കണ്ടയ്നർ ലോറി നാനോക്കാറിൽ ഇടിച്ച് മലപ്പുറം ചേലമ്പ്ര സ്വദേശി ഷഫീഖിന് സാരമായി പരുക്കേറ്റു. കാറിൽ ഷഫീഖ് മാത്രമാണ് ഉണ്ടായിരുന്നത്
വയനാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കാറും എതിർ ദിശയിൽ വരികയായിരുന്ന ലോറിയും തമ്മിലാണ് ഇടിച്ചത് ,ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
പരുക്കേറ്റയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
