താമരശ്ശേരി പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി. മെംബര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള പുതിയ കമ്മിറ്റി പ്രസിഡണ്ടായി പി.പി. ഹാഫിസ് റഹിമാനെയും, ജന. സെക്രട്ടറിയായി എം. സുല്‍ഫീക്കറിനെയും, ട്രഷററായി പി.പി. ഗഫൂറിനെയും പ്രതിനിധി സമ്മേളനം തെരഞ്ഞെടുത്തു.
എം. മുഹമ്മദ് ഹാജി, എന്‍.പി. മുഹമ്മദലി മാസ്റ്റര്‍, എം.പി സെയ്ത്(വൈസ് പ്രസിഡണ്ടുമാര്‍), മുഹമ്മദ് തച്ചറക്കല്‍, ഷംസീര്‍ എടവലം, സുബൈര്‍ വെഴുപ്പൂര്‍(സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. ഹാഫിസ് റഹിമാനും എം. സുല്‍ഫീക്കറും ഷംസീർ എടവലവും കഴിഞ്ഞ കമ്മിറ്റിയില്‍ ഭാരവാഹികളായിരുന്നു. മറ്റുള്ളവര്‍ പുതുമുഖങ്ങളാണ്. പ്രതിനിധി സമ്മേളനം പാര്‍ട്ടി ജില്ലാ സെക്രട്ടറി വി.കെ. ഹുസ്സയിന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. പി.എസ്. മുഹമ്മദലി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് വി.എം. ഉമ്മര്‍ മാസ്റ്റര്‍, മണ്ഡലം ഭാരവാഹികളായ സൈനുല്‍ ആബിദീന്‍ തങ്ങള്‍, കെ.എം. അഷ്റഫ് മാസ്റ്റര്‍, കെ.വി. മുഹമ്മദ് സംസാരിച്ചു. റിട്ടേണിംഗ് ഒാഫീസര്‍മാരായ യു.കെ. അബു, മുഹമ്മദ് മാസ്റ്റര്‍ നരിക്കുനി, കെ.ടി. റഊഫ് എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. പി.പി. ഹാഫിസ് റഹിമാന്‍ സ്വാഗതവും എന്‍.പി. റസ്സാഖ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. എം. സുല്‍ഫീക്കര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിച്ചു.
സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനും നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധന തടയുന്നതിനും സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അവശ്യമരുന്നുകളുടെ ലഭ്യതക്കുറവ് മൂലം സാധാരണക്കാരായ രോഗികള്‍ വലിയ പ്രയാസത്തിലാണ്. ഇത് സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണം. വിലക്കയറ്റം മൂലം പൊറുതിമുട്ടിയ സാധാരണക്കാര്‍ക്ക് ആശ്വാസം പകരുന്നതിന് വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറാവണം. മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ രക്ഷിതാക്കള്‍ക്ക് നല്‍കുന്ന ആശ്വാസ കിരണം സഹായ വിതരണം കുടിശ്ശിക ഉള്‍പ്പെടെ വിതരണം ചെയ്യണമെന്നും മാസങ്ങളായി ഈ ധനസഹായ വിതരണം മുടങ്ങിക്കിടക്കുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി. രാജ്യത്തെ വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുന്ന തരത്തില്‍ നിരന്തരം പ്രസ്താവനകള്‍ നടത്തുന്നവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും ജാതിയുടെയും മതത്തിന്‍റെയും പേരില്‍ മനുഷ്യനെ വേര്‍തിരിക്കുന്നത് രാഷ്ട്ര പുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്ന് കേന്ദ്ര ഭരണകൂടം തിരിച്ചറിയണമെന്നും മുസ് ലിം ലീഗ് താമരശ്ശേരി പഞ്ചായത്ത് പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
