Trending

ദേശീയപാതയിലെ റോഡ് നവീകരണം; നിയന്ത്രണം പാലിക്കാതെ ഡ്രൈവർമാർ, ഗതാഗതക്കുരുക്ക് അതിരൂക്ഷം.




താമരശ്ശേരി: ദേശീയ പാത 766 കോഴിക്കോട് കൊല്ലങ്ങൽ റോഡിൽ പടനിലത്ത് റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി.

വാഹന ഡ്രൈവർമാർ ഗതാഗത നിയന്ത്രണം പാലിക്കാൻ തയ്യാറാവാത്തതാണ്  കുരുക്ക് വർദ്ധിക്കാൻ പ്രധാനകാരണം.

KSRTC അടക്കമുള്ള ബസ്സുകളും, കാറുകളും നിരതെറ്റിച്ച് വരുന്നതിനാൽ എതിർദിശയിൽ നിന്നും വരുന്ന വാഹനങ്ങൾക്കും മുന്നോട്ട് നീങ്ങാൻ പറ്റാത്ത സ്ഥിതി വരുന്നു. ഇതു മൂലം മണിക്കൂറുകളാണ് കുരുക്കിൽപ്പെടുന്നത്.


കോഴിക്കോട് നിന്നും വയനാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ കുന്ദമംഗലം - വരിട്ട്യാക്കിൽ - മാനിപുരം-താമരശ്ശേരി വഴിയും, നരിക്കുനി ഭാഗത്തേക്കുള്ള വാഹനങ്ങൾ പത്താംമൈലിൽ നിന്നും തിരിച്ചു വിട്ടാൽ ഒരു പരിതി വരെ തിരക്കു കുറക്കാൻ സാധിക്കും.

അതപോലെ വയനാട് ഭാഗത്ത് നിന്നും കോഴിക്കോട്ടേക്കുള്ള വാഹനങ്ങൾ താമരശ്ശേരി - കാരാടി മാനിപുരം വരിട്ട്യാക്കിൽ - കുന്ദമംഗലം വഴിയും തിരിച്ചുവിടാൻ സാധിക്കും.എന്നാൽ ഇതിനായിട്ടുള്ള ഒരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല..

15 ദിവസത്തിലധികം റോഡുപണി നീളാനാണ് സാധ്യത.

Post a Comment

Previous Post Next Post