Trending

റോഡു പണിയിലെ അപാകത;താമരശ്ശേരിയിൽ യോഗം ചേർന്നു.


താമരശ്ശേരി: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ താമരശ്ശേരി പഞ്ചായത്ത് പരിധിയലെ പ്രവൃത്തി സംബന്ധിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് എം എൽ എ മുൻ കൈ എടുത്ത് KSTP ഉദ്യോഗസ്ഥർ, കരാറുകാർ, ,ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ എന്നിവരുടെ സംയുക്ത യോഗം വിളിച്ചത്.പഞ്ചായത്ത് പ്രസിഡൻ്റ് ജെ ടി അബദു റഹ്മാൻ മാസ്റ്ററുടെ അധ്യക്ഷതയിൽ പഞ്ചായത്ത് ഹാളിലായിരുന്നു യോഗം.എം എൽ എ ഡോ.എം കെ മുനീറിൻ്റെ പിഎ റിയാസ് യോഗത്തിൽ പങ്കെടുത്തു.

ചുടലമുക്ക്, കുടുക്കിൽ ഉമ്മരം, ചുങ്കം, കോരങ്ങാട്, പി സി മുക്ക്, അവേലം തുടങ്ങിയ ഭാഗങ്ങളിൽ പ്രവൃത്തിയിൽ നടന്നിട്ടുള്ള അപാകത ആളുകൾ ചൂണ്ടിക്കാട്ടി. പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്ന് ജെടി അബ്ദുറഹ്മാൻ മാസ്റ്ററും, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ അരവിന്ദനും കരാറുകാരോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു.


മുക്കം, ഓമശ്ശേരി, ഉണ്ണികുളം, ബാലുശ്ശേരി പഞ്ചായത്തുകളിൽ അപാകതകൾ പരിഹരിക്കാൻ നിരവധി തവണ അവലോകന യോഗങ്ങൾ നടന്നെന്നും, എന്നാൽ താമരശ്ശേരിയിൽ അത്തരത്തിൽ ഒരു നടപടി ഉണ്ടായില്ലെന്നും ഇന്നു ചേർന്ന പോലെ ഒരു യോഗം ഒരു വർഷം മുന്നേ ചേർന്നിരുന്നെങ്കിൽ നിലവിൽ ഉയർന്ന പോലെയുള്ള പരാതികൾ അപ്പപ്പോൾ പരിഹരിച്ചു മുന്നോട്ട് പോകുമായിരുന്നെന്നും കരാർ കമ്പനി പ്രതിനിധികളായ നരസിംഹം അടക്കമുള്ളവർ പറഞ്ഞു.

താമരശ്ശേരി ഭാഗത്ത് റോഡുപണിയുമായി ബന്ധപ്പെട്ട് ഒരു ഏകോപനം ഉണ്ടായിരുന്നില്ലെന്ന് ഇന്നു നടന്ന ചർച്ചയിൽ വ്യക്തമായി.






Post a Comment

Previous Post Next Post