Trending

തൃശൂരിലെ ലോഡ്ജ് മുറിയില്‍ കാസര്‍ഗോഡ് സ്വദേശികളായ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി


ഗുരുവായൂർ: ഗുരുവായൂരിലെ ലോഡ്ജ് മുറിയില്‍ കാസര്‍ഗോഡ് സ്വദേശികളായ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. രാജപുരം കള്ളാര്‍ സ്വദേശികളായ മുഹമ്മദ് ശരീഫ് (40), സിന്ധു (36) എന്നിവരെയാണ് ഗുരുവായൂര്‍ പടിഞ്ഞാറേ നടയിലുള്ള ഗ്യാലക്‌സി ഇന്‍ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.


ബുധനാഴ്ച രാത്രി 9.30 മണിയോടെയാണ് ഇരുവരും ഒരു ദിവസത്തേക്ക് ലോഡ്ജില്‍ മുറിയെടുത്തതെന്നാണ് അറിയുന്നത്. ഉച്ചയ്ക്ക് ഒരു മണിയായിട്ടും മുറി ഒഴിയാത്തതിനെ തുടര്‍ന്ന് ലോഡ്ജ് ജീവനക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ജനുവരി ഏഴ് മുതല്‍ സിന്ധുവിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ കാസര്‍കോട് രാജപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Post a Comment

Previous Post Next Post