Trending

നിയന്ത്രണം പാലിക്കാൻ തയ്യാറാവാതെ ഡ്രൈവർമാർ; നെല്ലാംങ്കണ്ടിയിൽ ഗതാഗത കുരുക്ക് രൂക്ഷം.


കൊടുവള്ളി: ദേശീയ പാത 766 ൽ റോഡ് ഉയർത്തൽ പ്രവൃത്തി നടക്കുന്ന നല്ലാംങ്കണ്ടിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം.

പ്രവൃത്തി നടക്കുന്നതിൻ്റെ ഇരു ഭാഗങ്ങളിലും ഗതാഗതം നിയന്ത്രിച്ച് ഒരു വരിയായി വാഹനങ്ങൾ കടന്നു പോകാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

എന്നാൽ നിയന്ത്രണം പാലിക്കാൻ തയ്യാറാവാതെ തെറ്റായ ദിശയിലൂടെ കൂട്ടത്തോടെ വാഹനങ്ങൾ കടന്നു  വരുന്നത് കാരണം ഗതാഗതം പൂർണമായും തടസ്സപ്പെടുകയും, മണിക്കൂറുകൾ കുരുക്കിൽ കുടുങ്ങി കിടക്കേണ്ട അവസ്ഥ രൂപപ്പെടുകയും ചെയ്യുന്നു.

Post a Comment

Previous Post Next Post