Trending

പ്രഖ്യാപനം കഴിഞ്ഞ് മൂന്നു വർഷം പിന്നിട്ടിട്ടും താമരശ്ശേരിയുടെ ചലനങ്ങൾ ഒപ്പിയെടുക്കാൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചില്ല.





"താമരശ്ശേരിയുടെ മിഴികൾ ഇനി മുതൽ രാപ്പകൽ ഭേദമില്ലാതെ സമൂഹത്തിലേക്ക് തുറന്നുവെയ്ക്കും . താമരശ്ശേരി ടൗണിൽ കാരാടി മുതൽ ചുങ്കം വരെയുള്ള ഭാഗങ്ങൾ സി സി ടി വി ക്യാമറകളുടെ നിരീക്ഷണ വലയത്തിലാക്കാനുള്ള പദ്ധതിക്ക് താമരശ്ശേരി ഗ്രാമപഞ്ചായത്ത് തുടക്കം കുറിച്ചു കഴിഞ്ഞു ''

എത്ര സുന്ദരമായ പ്രഖ്യാപനം, തുടക്കം കുറിച്ചിട്ട് മൂന്നു വർഷം പിന്നിട്ടു, എവിടെയെങ്കിലും ക്യാമറ സ്ഥാപിച്ചോ എന്ന് ആരും ചോദിക്കരുത്.

മുൻ എംഎൽഎ കാരാട്ട് റസാഖ് താമരശ്ശേരി ഗ്രാമപഞ്ചായത്തിന് അനുവദിച്ചു നൽകിയ ഫണ്ടുപയോഗിച്ചാണ് താമരശ്ശേരി ടൗണിൻ്റെ വിവിധ ഭാഗങ്ങളിലായി ഇരുപത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുക എന്നായിരുന്നു പ്രഖ്യാപനം.  താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിലും താമരശ്ശേരി പോലീസ് സ്റ്റേഷനിലും ഇതിൻ്റെ ദൃശ്യങ്ങൾ വ്യക്തമാകുന്ന തരത്തിലാണ് സജ്ജീകരിക്കുക എന്നും പറഞ്ഞിരുന്നു..

താമരശ്ശേരിയുടെ തെരുവോരങ്ങളിൽ ഇരുളിൻ്റെ മറപറ്റി മാലിന്യം നിക്ഷേപിക്കാനെത്തുന്നവരിൽ നിന്നും മോഷ്ട്ടാക്കളിൽ നിന്നും സാമൂഹ്യദ്രോഹികളിൽ നിന്നും 
ഈ നാടിന് സുരക്ഷിതത്വമൊരുക്കാനും ക്രമസമാധാന പാലനത്തിനും ഇത്തരം ക്യാമറകൾ ഒരു പരിധിവരെ സഹായകരമായേക്കും എന്ന പ്രതീക്ഷ നാട്ടുകാരിലും ഉണ്ടായിരുന്നു. 

ദേശീയ പാതയിൽ ചുങ്കത്തെ 
ചെക്ക്പോസ്റ്റു മുതൽ വട്ടക്കുണ്ട് പാലം വരെയും  ചുങ്കം ജംഗ്ഷൻ മുതൽ കോടതി വരെയും കാരാടിയിലും പുതിയ ബസ്റ്റാൻ്റ് പരിസരങ്ങളിലും താലൂക്കാശുപത്രി വളപ്പിലും വെഴുപ്പൂർ റോഡിലും മിനി ബൈപ്പാസിലുമെല്ലാം ഇത്തരം ക്യാമറകൾ വരുമെന്ന് പ്രതീക്ഷിച്ചവർക്ക് തെറ്റി, ഇതു താമരശ്ശേരിയാണ്..!!  

പോലീസുകാരുടെ കാര്യമാണ്. കഷ്ടം, ഓരോ മോഷണങ്ങളും, തട്ടികൊണ്ടുപോകലും, അപകടങ്ങളും ഉണ്ടാവുമ്പോൾ, പ്രതികളെയും, വാഹനങ്ങളും കണ്ടെത്താൻ സ്വകാര്യ സ്ഥാപനങ്ങളിലെ CC tvകൾ തേടി അലഞ്ഞു നടക്കാറാണ് പതിവ്.

പുതുപ്പാടി പഞ്ചായത്തിലും, കുന്ദമംഗലം പഞ്ചായത്തിലും ദേശീയപാതക്ക് കുറുകെയടക്കം CC tv നിരീക്ഷണ ക്യാമറകൾ എന്നോ സ്ഥാപിച്ചു കഴിഞ്ഞു.
എന്തേ നമ്മുടെ താമരശ്ശേരി ഇങ്ങനെ....?




Post a Comment

Previous Post Next Post