ഒമാൻ ബിഡ്ബിഡിൽ സ്വകാര്യ സ്ഥാപനം നടത്തിവരുന്ന ഫൈസലിന്റെ കുടുംബം വിസിറ്റ് വിസയിൽ അടുത്തിടെയാണ് അദ്ദേഹത്തിന്റെ അടുത്തെത്തിയത്. മാതാവ് - നുഷാഹത്ത് ഫൈസൽ. സഹോദരങ്ങൾ - ഫബ്ന നസ്‌ലി, റിൻഷ ഫാത്തിമ, നിയ ഫാത്തിമ. തുടർ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
