Trending

പി ജെ ജോസഫിന്റെ ഭാര്യ ഡോ. ശാന്താ ജോസഫ് അന്തരിച്ചു


മുൻ മന്ത്രിയും കേരളാ കോൺഗ്രസ് ചെയർമാനുമായ പി.ജെ ജോസഫ് എം.എൽ.എയുടെ ഭാര്യ ഡോക്ടർ ശാന്ത നിര്യാതയായി. തൊടുപുഴ ചാഴികാട്ട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അൽപ്പ സമയം മുമ്പായിരുന്നു മരണം. സംസ്കാരം പിന്നീട്.

പി.ജെ ജോസഫിന്റെ ഉയർച്ച താഴ്ചകളിൽ എല്ലാം ഒപ്പമുണ്ടായിരുന്ന ഡോക്ടർ ശാന്ത ആതുര ശുശ്രൂഷാ രംഗത്തും മികച്ച സേവനം കാഴ്ച വച്ചിരുന്നു. ആരോഗ്യ വിഭാഗം അഡീഷണൽ ഡയറക്ടറായാണ് സർവീസിൽ നിന്ന് വിരമിച്ചത്. അപ്പു ജോൺ ജോസഫ്, ഡോക്ടർ യമുന, ആൻറണി ജോസഫ്, പരേതനായ ജോമോൻ ജോസഫ് എന്നിവരാണ് മക്കൾ.

Post a Comment

Previous Post Next Post