Trending

ഓവു ചാലിൽ നിന്നും വൈദ്യുതികാൽ മാറ്റി സ്ഥാപിക്കാൻ പോലും തയ്യാറാവാതെ റോഡുവികസനം




താമരശ്ശേരി: റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 222 കോടി രൂപ ചിലവഴിച്ച് നവീകരണ പ്രവൃത്തി നടക്കുന്ന കൊയിലാണ്ടി -താമരശ്ശേരി -എടവണ്ണ റോഡിലാണ് കരാറുകാർക്ക് തോന്നിയപോലെ പ്രവൃത്തി നടക്കുന്നത്.

താമരശ്ശേരി ചുങ്കം ജംഗ്ഷനോട് ചേർന്ന് ടെലിഫോൺ എക്സ്ചേഞ്ചിന് മുൻവശത്താണ്  ഓവുചാലിൽ വൈദ്യുതികാൽനിലനിർത്തി കോൺഗ്രീറ്റ് ചെയ്തത്. സമീപത്തെ കുന്നിൻ മുകളിൽ നിന്നും വർഷ കാലത്ത് വലിയ തോതിൽ മഴവെള്ളം ഒഴുകി എത്തുന്ന ഭാഗത്താണ് തല തിരിഞ്ഞ പ്രവൃത്തി നടത്തിയത്.

പൂനൂർ ഓമശ്ശേരി റീച്ചിൽ നടത്തുന്ന പ്രവൃത്തിയെ കുറിച്ച് ഇതിനകം തന്നെ വ്യാപകമായ പരാതി ഉയർന്നിരുന്നു.

Post a Comment

Previous Post Next Post