Trending

നോട്ട് എണ്ണാൻ അറിയാത്ത വരനെ വേണ്ട; വിവാഹത്തിൽ നിന്നും പിന്മാറി വധു





വരന് നോട്ട് എണ്ണാന്‍ അറിയാത്തതിന്റെ പേരില്‍ വിവാഹം വേണ്ടെന്ന് വച്ച് വധു. ഉത്തര്‍പ്രദേശിലാണ് സംഭവം. വിവാഹ ചടങ്ങിനിടെ പുരോഹിതനാണ് യുവാവിന്റെ നോട്ട് എണ്ണുന്നതിലെ പോരായ്മ വധുവിന്റെ കുടുംബത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. കല്യാണത്തിന് തൊട്ടുമുന്‍പ് വധുവിന്റെ വീട്ടുകാര്‍ വരനെ പരീക്ഷിച്ചു. പരീക്ഷണത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വധുവിന്റെ വീട്ടുകാര്‍ കല്യാണത്തില്‍ നിന്ന് പിന്തിരിഞ്ഞത്.

വധു റിത്ത സിങ്ങാണ് കല്യാണം വേണ്ടെന്ന് വച്ചത്. പത്തിന്റെ നോട്ടുകള്‍ എണ്ണാന്‍ വരന് കഴിയാതെ വന്നതിനെ തുടര്‍ന്നാണ് കല്യാണത്തില്‍ നിന്ന് പിന്തിരിയാന്‍ തീരുമാനിച്ചത്. ചടങ്ങിനിടെ പുരോഹിതനാണ് വരന്റെ പോരായ്മ വധുവിന്റെ വീട്ടുകാരെ അറിയിച്ചത്.

Post a Comment

Previous Post Next Post