Trending

കുടുക്കിൽ ഉമ്മരത്ത് ടിപ്പർ ലോറി സ്കൂട്ടറിലിടിച്ചു, ചാമോറ സ്വദേശിക്ക് പരുക്ക്


താമരശ്ശേരി: താമരശ്ശേരി - മുക്കം സംസ്ഥാന പാതയിൽ കുടുക്കിൽ ഉമ്മരം ജംഗ്ഷനിലാണ് അപകടം.

 സ്കൂട്ടറിൽ ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രികനായ കൂടത്തായി ചാമോറ പുതിയാം പുറത്ത് ബെന്നി (55) നാണ് സാരമായി പരുക്കേറ്റത്.

പാൽ വിതരണക്കാരനായ ബെന്നി തൻ്റെ ഓട്ടോറിക്ഷ കേടായതിനെ തുടർന്ന് പരിചയക്കാരൻ്റെ സ്കൂട്ടറിൽ വീട്ടിലേക്ക് തിരിച്ചതായിരുന്നു.


 ചുങ്കം ഭാഗത്ത് നിന്നും മുക്കത്തേക്ക് പോകുകയായിരുന്ന ടിപ്പർ ലോറിയാണ്  കാരാടി ഭാഗത്ത് നിന്നും വന്ന് സംസ്ഥാന പാതയിലേക്ക് പ്രവേശിച്ച സ്കൂട്ടറിൽ ഇടിച്ചത്.

രാവിലെ 6.30 ഓടെയായിരുന്നു അപകടം.

Post a Comment

Previous Post Next Post