Trending

സ്നേഹതീരം റെസിഡൻസ് അസോസിയേഷന്റെ ഏഴാം വാർഷിക ആഘോഷം


താമരശ്ശേരി: വിളയാറച്ചാലിൽ സ്നേഹതീരം റെസിഡൻസ് അസോസിയേഷന്റെ ഏഴാം വാർഷിക ആഘോഷവും വാർഷിക ജനറൽ ബോഡി യോഗവും താമരശ്ശേരി ഗ്രാമ പഞ്ചായത്ത്‌ വികസന സമിതി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ടി അയ്യൂബ് ഖാൻ ഉദ്ഘാടനം ചെയ്തു. പതിനഞ്ചാം വാർഡ് മെമ്പർ എം വി. യുവേഷ് മുഖ്യഥിതി ആയി. സിവിൽ എക്‌സൈസ് ഓഫീസർ പ്രസാദ് മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവൽക്കരണക്ലാസ് എടുത്തു. ഷനീത് കുമാർ കെ, ഗംഗധരൻ സൗപർണിക, മനോജ്‌ കെ എൻ, രാഘവൻ മാസ്റ്റർ, സുധാകരൻ എന്നിവർ സംസാരിച്ചു. പുതിയ കമ്മിറ്റി ഭാരവാഹികൾ ഷനീത് കുമാർ കെ( പ്രസിഡന്റ്) ഗംഗാധരൻ സി കെ( സെക്രട്ടറി) സുരേഷ് പി ആർ( വൈസ് പ്രസിഡന്റ്‌) ബിനീഷ് കെ കെ( ജോയിന്റ് സെക്രട്ടറി) മനോജ്‌ കെ എൻ( ജോയിന്റ് സെക്രട്ടറി) ചന്ദ്രൻ കെ( ട്രഷറർ)

Post a Comment

Previous Post Next Post