നവകേരളം - 2025
എന്ന സന്ദേശവുമായി താമരശ്ശേരി ഗ്രാമ പഞ്ചായത്ത് വിളoബര ജാഥ നടത്തി. മാലിന്യം വലിച്ചെറിയരുത്, പാതയോരങ്ങളും പൊതു ഇടങ്ങളും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ഏന്തി, ചെണ്ട മേളങ്ങളുടെ അകമ്പടിയോടെ നടത്തിയ വിളംബര ജാഥ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെ ടി അബ്ദുറഹിമാൻ ഉത്ഘാടനം ചെയ്തു. ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ അരവിന്ദൻ, വികസന സ്റ്റാൻഡിംഗ് ചെയർമാൻ എം ടി അയ്യൂബ്ഖാൻ, ക്ഷേമകാര്യ ചെയർപെഴ്സൺ മഞ്ജിത കെ, മെമ്പർമാരായ ഖദീജ സത്താർ, ആയിഷ മുഹമ്മദ്, ബി എം ആർഷ്യ, ഫസീല ഹബീബ്, ബുഷ്റ അഷ്റഫ്,ഷംസിദ ഷാഫി, റംല ഖാദർ, വി എം വള്ളി,
ഹെൽത്ത് ഇൻസ്പെക്ടർ വി സമീർ, ഹരിതം സുന്ദരം താമരശ്ശേരി കോ-ഓർഡിനേറ്റർ സത്താർ പള്ളിപ്പുറം, CDS ചെയർ പെഴ്സൺ ജിൽഷ, ഹരിത കർമ്മസേന പ്രസിഡണ്ട് സുനിത പി എം, സെക്രട്ടറി ഷീബ കെകെ എന്നിവർ നേതൃത്വം നൽകി. ജാഥയിൽ ഭരണ സമിതി അംഗങ്ങൾ, ഹരിത കർമ്മസേന അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, ആശാവർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.
