താമരശ്ശേരി: വിവിധ സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷ നൽകി രണ്ടു മാസത്തിലധികം കാത്തിരുന്നിട്ടും അപേക്ഷകർക്ക് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നില്ലയെന്നും, ഓഫീസിൽ ബന്ധപ്പടുന്ന അവസരത്തിൽ ജീവനക്കാർ മാന്യമായി പെരുമാറുന്നില്ലായെന്നും ആരോപിച്ച് യൂത്ത് കോൺഗ്രസ്സ് രാരോത്ത് വില്ലേജ് ഓഫീസ്സിന് മുന്നിൽ ധർണ്ണ നടത്തി.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി ആർ കാവ്യ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് അസംബ്ലി മണ്ഡലം പ്രസിഡന്റ് ഷമീർ ഓമശ്ശേരി സമരം ഉദ്ഘാടനം ചെയ്തു.അസംബ്ലി മണ്ഡലം സെക്രട്ടറി രാജേഷ്,മുൻ യൂത്ത് കോൺഗ്രസ് ഭാരവാഹികൾ വി കെ കബീർ, അമീർ അലി,അഷ്‌കർ അറക്കൽ, ഷൈജു, നിസാം, ഷാമിൽ എന്നിവർ സംസാരിച്ചു
