Trending

പാതയോര വിശ്രമകേന്ദ്രം; കെട്ടിടം സജ്ജം, എന്നു തുറക്കും.....





താമരശ്ശേരി: താമരശ്ശേരിയിലെ പാതയോര വിശ്രമകേന്ദ്രം "ടേക്ക് എ ബ്രേക്ക് " കെട്ടിടം പണി പൂർത്തീകരിച്ചെങ്കിലും എന്നു തുറന്നുകൊടുക്കുമെന്ന കാര്യത്തിൽ നിശ്ചയമില്ല.

താമരശ്ശേരി പഴയ ചെക്ക് പോസ്റ്റിനോട് ചേർന്ന് ജി എസ് ടി വകുപ്പിന് കീഴിലുള്ള സ്ഥലത്താണ് വിശ്രമ കേന്ദ്രം നിർമ്മിച്ചത്.



 മാ​സ​ങ്ങ​ൾ നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാണ്  താമരശ്ശേരിയിൽ നി​ർ​മാ​ണം കെട്ടിട പൂ​ർ​ത്തിയായത്​. 



 ശു​ചി​മു​റി​കൂ​ടാ​തെ വി​ശ്ര​മ​മു​റി, ക്ലോ​ക്ക് റൂം, ​ക​ഫ്റ്റീ​രി​യ എ​ന്നി​വ​യങ്ങുന്നതാണ് കെട്ടിടം.

 ദീ​ര്‍ഘ​ദൂ​ര യാ​ത്ര​ക്കാ​ര്‍ക്ക് ഉ​ൾപ്പെ​ടെ പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ള്‍ നി​ര്‍വ​ഹി​ക്കാ​നും സാ​ധ​ന​ങ്ങ​ള്‍ സൂ​ക്ഷി​ക്കാ​നും  ഉ​പ​കാ​ര​പ്ര​ദ​മാ​കുന്ന രൂപത്തിലാണ് വിഭാവനം ചെയ്തത്. ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​യാ​ണ് കെ​ട്ടി​ടം നി​ര്‍മി​ച്ച​ത്.

Post a Comment

Previous Post Next Post