സുൽത്താൻ ബത്തേരി: ബസ് യാത്രക്കിടെ കൈ വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥിയുടെ കൈ അറ്റുപോയി. ചുള്ളിയോട് ആനപ്പാറ കുന്നത്തൊടി അസൈനാറുടെ മകന്‍ അസ്ലം (18) ന്റെ ഇടതു കൈയുടെ മുട്ടിന് താഴ്ഭാഗമാണ് അറ്റുപോയത്. ചുള്ളിയോട് - ബത്തേരി റൂട്ടില്‍ അഞ്ചാംമൈലില്‍ വച്ചായിരുന്നു അപകടം. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആദ്യം ബത്തേരി വിനായകയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. നിര്‍മ്മാണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്ന റോഡില്‍ വെച്ചാണ് സംഭവം. മറ്റൊരു വാഹനത്തിന് അരിക് നല്‍കുന്നതിനിടെ റോഡിലേക്കിറങ്ങി സ്ഥിതി ചെയ്തിരുന്ന പോസ്റ്റില്‍ കൈയ്യിടിച്ചതായാണ് പറയുന്നത്. റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതില്‍ വരുന്ന വീഴ്ചക്കെതിരെ നാട്ടുകാരില്‍ പ്രതിഷേധം ശക്തമാണ്.