Trending

ഹിന്ദുഐക്യവേദി പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി .



 

താമരശ്ശേരി:പുതുപ്പാടി പഞ്ചായത്തിലെ പത്തൊൻപതാം
വാർഡിൽപ്പെട്ട കാക്കവയൽ ശ്രീശാസ്താ ഭഗവതി ക്ഷേത്രത്തിന് തീയിട്ട് പ്രതികളെ ഉടൻ പിടികൂടുക, ക്ഷേത്രത്തിന്റെ സമീപം താമസക്കാരനായ ആദിവാസി യുവാവ് സുരേഷിന്റെ തിരോധനത്തെ കുറിച്ച് അന്വേഷണം ത്വരിതപ്പെടുത്തി എത്രയും പെട്ടെന്ന്  കണ്ടെത്തുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഹിന്ദു ഐക്യവേദി പുതുപ്പാടി പഞ്ചായത്ത് സമിതിയുടേയും, ക്ഷേത്ര സംരക്ഷണ സമിതിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ  താമരശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

 ഇരുസംഭവങ്ങളും നടന്നിട്ട് ഒരുവർഷകാലം പിന്നിട്ടു. പോലീസ് അനാസ്ഥ തുടരുന്ന പക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിച്ച ഹിന്ദു ഐക്യവേദി ജില്ലാ ജന.സെക്രട്ടറി സതീഷ് മലപ്രം മുന്നറിയിപ്പ് നൽകി.



പുതുപ്പാടി പഞ്ചായത്ത് സമിതി പ്രസിഡണ്ട് ശശീന്ദ്രൻ കുറുപ്പനാൽ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് പ്രസിഡണ്ട് കളക്കുന്ന് രാജൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ബൈജു തിരുവമ്പാടി, താലൂക്ക് ജന. സെക്രട്ടറി ശശികുമാർ വീര്യം, കെ.കെ. രവി പ്രസംഗിച്ചു. ശശി കണ്ടം പാലത്ത് സ്വാഗതവും, ഷിജു പുതുപ്പാടി നന്ദിയും പറഞ്ഞു. പുഷ്പരാജ്, ജയ കുമാർ, വേലായുധൻ, ഷാജു,സുധ, സീത, ശൈലജ, സിന്ധു എന്നിവർ നേതൃത്വം നൽകി.


Post a Comment

Previous Post Next Post