Trending

സുരക്ഷാ ഭിത്തിയില്ല, അഴുക്ക് ചാലിന് സ്ലാബില്ല, റോഡിനേക്കാൾ വീതി കുറഞ്ഞ കലുങ്കുകൾ, മുന്നറിയിപ്പ് ബോർഡുകൾ ഇല്ല, ചോദിക്കാനും പറയാനും ആളില്ല; സംസ്ഥാന പാത അപകടക്കെണിയാവുന്നു


താമരശ്ശേരി: കൊയിലാണ്ടി - താമരശ്ശേരി -എടവണ്ണ സംസ്ഥാന പാത അപകടക്കെണിയാവുന്നു.

അശാസ്ത്രീയമായ റോഡുപണി കാരണം റോഡിൽ അപകടങ്ങൾ പതിവായിരിക്കുകയാണ്.

സ്ഥിരം അപകടമേഖലകളിൽ പോലും റോഡിൽ സുരക്ഷാ ഭിത്തിയില്ല, റോഡിന് സമാന്തരമായി നിർമ്മിച്ച അഴുക്ക് മാലിന് സ്ലാബില്ല.റോഡിനേക്കാൾ വീതി കുറച്ച് കലുങ്ക് നിർമ്മിച്ചത് കാരണം നേരെ പോയാൽ തോട്ടിൽ പതിക്കും, അപകട മുന്നറിയിപ്പു നൽകാൻ ബോർഡുകൾ ഇല്ല. ഇങ്ങനെ പോകുന്നു അപാകതകൾ.

PWD സ്ഥലം പോലും അളന്ന് തിട്ടപ്പെടുത്തി റോഡ് വികസിപ്പിക്കുന്നതിനു പകരം പലയിടത്തും നിലവിലുള്ള വീതി പോലും കുറച്ചാണ് നവീകരണം നടത്തിയിട്ടുള്ളത്, കയ്യേറ്റം ഒഴിപ്പിച്ച് റോഡ് വികസിപ്പിച്ച ഭാഗങ്ങളിൽ ഉപയോഗപ്പെടുത്താവുന്ന സ്ഥലങ്ങളുടെ മധ്യത്തിൽ തെരുവ് വിളക്കുകൾ സ്ഥാപിച്ചിരിക്കുന്നു, ഇതുമൂലം വാഹനം അരികിലേക്ക് നിർത്താൻ പോലും സാധ്യമല്ലാതായിരിക്കുന്നു. ഇത്തരത്തിൽ വ്യാപകമായി പരാതി ഉയർന്നിട്ടും പദ്ധതി നടത്തിപ്പുകാരായ KSTP ക്കോ, പണം ചിലവഴിക്കുന്ന പൊതു മരാമത്ത് വകുപ്പിനോ യാതൊരു കുലുക്കവുമില്ല.

താമരശ്ശേരി ചുങ്കം ഭാഗത്ത് ഡ്രൈനേജിൽ വൈദ്യുതി കാൽ നിലനിർത്തിയും, ഫുട്പാത്തിലൂടെയുള്ള യാത്ര തടസ്സപ്പെടുത്തി പോസ്റ്റ് സ്ഥാപിച്ചും, പഴയ ഡ്രൈനേജിന് മുകളിൽ ക്വാറി വേസ്റ്റ് നിറച്ച് ഉയർത്തിയുമാണ് പണി നടക്കുന്നത്.

ഇതിൻ്റെയെല്ലാം മേൽനോട്ട ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരാവട്ടെ കരാറുകാരുടെ ഇഷ്ടത്തിന് കൂട്ടുനിൽക്കുകയാണ്.

കൊയിലാണ്ടി - എരഞ്ഞിമാവ് റീച്ചിൽ സംസ്ഥാന പാതയുടെ വികസനത്തിനായി 222 കോടി രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്.

Post a Comment

Previous Post Next Post