Trending

ദേശീയപാതയിലെ കുലുങ്ങുന്ന പാലം; ബഹുമതി താമരശ്ശേരിക്ക് സ്വന്തം.


താമരശ്ശേരി: താമരശ്ശേരി ബസ്സ് ബേക്ക് മുൻവശം നിർമ്മിച്ച കലുങ്കിന് മുകളിൽ നിരത്തിയ സ്ലാബുകളാണ് വാഹനങ്ങൾ കയറി ഇറങ്ങുമ്പോൾ കുലുങ്ങി കൊണ്ടിരിക്കുന്നത്.

ദേശീയപാതയിൽ പാലം നിർമ്മിക്കുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ ഒന്നും പാലിക്കാതെ ഫുട്ട്പാത്തിൽ സ്ലാബ് നിരത്തിയതുപോലെയാണ് നിർമ്മാണം. സ്ലാബിന് മുകളിൽ നിന്നും ശബ്ദം കൂടിയപ്പോൾ അടിഭാഗത്ത് മരത്തടി അടിച്ചു കയറ്റിയിരിക്കുകയാണ് കരാറുകാർ.



കലുങ്കിനോട് ചേർന്നുള്ള അഴുക്കുചാലിനു മുകളിൽ സ്ലാബ് ഇട്ട് മൂടാത്തതിനാൽ ഫുട്പാത്തിലൂയുള്ളടെ സഞ്ചാരവും തടസ്സപ്പെട്ടു.

ആളുകളുൾ കാൽനടയാത്രക്കായി റോഡിൽ ഇറങ്ങേണ്ടി വരുന്നതിനാൽ അപകടങ്ങളും പതിവാണ്.

Post a Comment

Previous Post Next Post