Trending

ജനപ്രതിനിധികളും, വ്യാപാരികളും ,നാട്ടുകാരും രംഗത്തിറങ്ങി, മുക്കത്തിൻ്റെ മുഖഛായ മാറി. ചോദിക്കാനും പറയാനും ആളില്ല, താമരശ്ശേരി ഭാഗത്ത് റോഡുപണി തോന്നിയപോലെ...!


താമരശ്ശേരി: കൊയിലാണ്ടി -മുക്കം സംസ്ഥാന പാത പ്രവൃത്തിയിലെ അപാകതക്കെതിരെ നാട്ടുകാരും, വ്യാപാരികളും, ജനപ്രതിനിധികളും രംഗത്ത് ഇറങ്ങിയതിനെ തുടർന്ന് മുക്കം അങ്ങാടിയുടെ മുഖഛായ തന്നെ മാറി.റോഡിൽ ഡിവൈഡറും, റൗണ്ട് എബൗട്ടും, ഇൻ്റർലോക്കും, ഡ്രൈനേജ്, സിഗ്നലും അടക്കം മെട്രോ നഗരത്തിൻ്റെ പ്രതീതിയിലേക്ക് മുക്കം മാറി.


എന്നാൽ താമരശ്ശേരിയിലെ സ്ഥിതി വ്യത്യസ്തമാണ്. റോഡിൽ ഡിവൈഡറിനു പകരം ടാർ പീപ്പകൾ, റോഡിൻ്റെ സൈസുകളിൽ ഇൻ്റർലോക്ക് കട്ട വിരിക്കുകയോ, ഡ്രൈനേജ് നിർമ്മിക്കുകയോ ചെയ്തിട്ടില്ല. തിരക്കേറിയ ചുങ്കം ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ സംവിധാനം പോലും ഇല്ല. ഓമശ്ശേരി മുതൽ പൂനൂർ വരെയുള്ള ഭാഗത്ത് പലയിടങ്ങളിലും റോഡിൻ്റെ ഭൂമി പോലും പൂർണമായും ഉപയോഗപ്പെടുത്തിയിട്ടില്ല. കുടുക്കിൽ ഉമ്മരത്ത് ഡ്രൈനേജിനായി തല വെട്ടിയ മുത്തശ്ശി മരം ഇപ്പോഴും ഓവുചാലിൽ തന്നെ നിൽക്കുന്നു.പല ഭാഗത്തും ഓവുചാൽ നിർമ്മാണം അശാസ്ത്രീയും, അപകടം വിളിച്ചു വരുത്തുന്ന രൂപത്തിലുമാണ് നിർമ്മിച്ചത്. ചുങ്കം ജംഗ്ഷനോട് ചേർന്ന് ബാലുശ്ശേരി റോഡിൽ ഡ്രൈനേജ് നിർമ്മിക്കുകയോ, ഇൻ്റർലോക്ക് കട്ടകൾ പതിക്കുകയോ ചെയ്തിതിട്ടില്ല.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇതിനെതിരെ പ്രതികരിക്കാൻ താമരശ്ശേരിയിലെ ജനപ്രതിനിധികളോ, വ്യാപാരികളോ, നാട്ടുകാരോ ഇതുവരെ മുന്നോട്ട് വന്നിട്ടില്ല. കരാറുകാർ അവർക്ക് തോന്നിയപോലെ എന്തൊക്കെയോ ചെയ്ത് പോകുന്നു..

Post a Comment

Previous Post Next Post