Trending

താമരശ്ശേരിയിൽ യുവാവിന് വെട്ടേറ്റു.




താമരശ്ശേരി: ചുങ്കം ചെക്ക് പോസ്റ്റ് പരിസരത്തെ പള്ളിയിൽ നിന്നും സുബഹ് നിസ്കാരം കഴിഞ്ഞ് ചെക്ക് പോസ്റ്റിലെ ചായക്കടക്ക് മുന്നിലെത്തിയ ചുങ്കം കലറക്കാം പൊയിൽ താമസിക്കും അക്ബർ എന്ന ചെറിയാവു (51) നാണ് വെട്ടേറ്റത്.

ഇരുമ്പിൻ ചീടൻക്കുന്ന് താമസക്കാരനായ സിക്സ് എന്ന് വിളിക്കുന്ന മുഹമ്മദാണ് കൊടുവാൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിച്ചെതെന്ന് അക്ബർ മൊഴി നൽകി.

പരുക്കേറ്റ അക്ബറിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി


Post a Comment

Previous Post Next Post