കോഴിക്കോട്: കഞ്ചാവ് കടത്തുകയായിരുന്ന കാർ അമിത വേഗതയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിലിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 11.45 ഓടെ താമരശ്ശേരി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന KL 10 AK 6431 നമ്പർ കാറാണ് മൂഴിക്കലിൽ പാലത്തിന് സമീപം അപകടത്തിൽപ്പെട്ടത്.
കാറിലുണ്ടായിരുന്ന രണ്ടു പേരിൽ ഒരാൾക്ക് മുഖത്ത് സാരമായ പരിക്കേറ്റു. നാട്ടുകാർ ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.
എന്നാൽ അത്യാഹിത വിഭാഗത്തിൽ നിന്ന് ഇരുവരും മുങ്ങി. ഇതേ തുടർന്ന് ചേവായൂർ പൊലീസ് കാർ പരിശോധിച്ചപ്പോഴാണ് പിൻസീറ്റിനുള്ളിൽ രണ്ടു പെട്ടികളിലായി സൂക്ഷിച്ച 19.7 കിലോ കഞ്ചാവ് കണ്ടെത്തിയത്. പൊലീസ് നടത്തിയ തിരച്ചിലിൽ പ്രതികളെ കണ്ടെത്തി.നാലു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്, ഇതിൽ രണ്ടു പേർ ചികിത്സയിലും, രണ്ടു പേർ ചേവായൂർ പോലീസ് കസ്റ്റഡിയിലുമാണ് കാറിലുണ്ടായിരുന്ന പര.ക്കേറ്റവരെ സഹായിക്കാൻ എത്തിയവരാണ് മറ്റു രണ്ടു പേർ.
പൂനൂർ സ്വദേശിയുടെ ഉടമസ്ഥതയിലാണ് കാർ. കാറിൽ ഉണ്ടായിരുന്നവരുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല.
