താമരശ്ശേരി: താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിലും, ചുങ്കം സിറ്റി മാർക്കറ്റിന് മുന്നിലുമാണ് കൂറ്റൻ ബോർഡുകൾ സ്ഥാപിച്ചത്.
പഴയ സ്റ്റാൻ്റിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്ന വാഹന ഡ്രൈവർമാർക്കും, വെഴുപ്പൂർ റോഡിൽ നിന്നും ദേശീയ പാതയിലേക്ക് പ്രവേശിക്കുന്നവർക്കും പ്രധാന റോഡിലൂടെ വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത രൂപത്തിലാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.
ചുങ്കത്തെ പ്രധാന വ്യാപാര കേന്ദ്രമായ സിറ്റി മാർക്കറ്റിലെ ബേക്കറി, സൂപ്പർ മാർക്കറ്റ് എന്നിവ മായുന്ന രൂപത്തിലാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.
ഇത്തരം ബോർഡുകൾ സ്ഥാപിക്കുന്ന പൊതുപ്രവർത്തകൾ ഇതിൻ്റെ പിന്നിലുള്ള കച്ചവടക്കാരും ഒരു നേരത്തെ അന്നത്തിനായി വ്യാപാരം നടത്തുന്നവരാണ് എന്നത് ഓർമ്മിക്കണമെന്നാണ് വ്യാപാരികൾ പറയുന്നത്.
