പുതുപ്പാടി പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മമ്മുണ്ണിപടിയിലാണ് വയൽ നികത്തൽ യഥേഷ്ടമായി നടക്കുന്നത്, ഏതാനും ദിവസങ്ങൾ മുമ്പ് മകരകൃഷി നിലനിൽക്കുന്ന പ്രദേശങ്ങളിൽ രാത്രി സമയത്ത് നൂറുകണക്കിന് ലോഡ് മണ്ണ് വയൽ നികത്തുന്നതിനായി ഇറക്കിയത്. പുതുപ്പാടി പഞ്ചായത്ത് പക്ഷിമഘട്ട സംരക്ഷണ ഏകോപന സമിതി പ്രവർത്തകർ ഈങ്ങാപ്പുഴ വില്ലേജ് ഓഫീസറെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ അധികൃതർ സ്ഥലത്തെത്തി സ്റ്റോപ്പ് നൽകിയത്. സ്ഥലം ഉടമകൾക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് പക്ഷിമഘട്ട സംരക്ഷണ സമിതി പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
നെല്‍വയൽ പൂർവസ്ഥിതിയിൽ ആക്കാൻ ആർ.ഡി.ഒയ്ക്ക് റിപ്പോർട്ട് നൽകുമെന്ന് വില്ലേജ് ഓഫീസർ ഗഫൂർ അറിയിച്ചു.
