Trending

കെ എസ് വിശ്വനാഥൻ സ്മാരക സാഹിത്യ പുരസ്കാരം ഉഷ സി നമ്പ്യാർ ഏറ്റുവാങ്ങി




കോട്ടയം:അക്ഷര നഗരി ആസ്ഥാനമായി പ്രവർത്തിക്കുന്ന പരസ്പരം മാസിക വായനക്കൂട്ടം  ഏർപ്പെടുത്തിയ, ഈ വർഷത്തെ കെ.എസ്.വിശ്വനാഥൻ സ്മാരക സാഹിത്യ പുരസ്കാരം ഉഷ സി നമ്പ്യാർ പ്രശസ്ത സാഹിത്യകാരൻ ഡോ.ജേക്കബ് സാംസണിൽ നിന്ന് ഏറ്റുവാങ്ങി. കോട്ടയം പബ്ലിക് ലൈബ്രറിയിൽ വച്ച് നടന്ന പരസ്പരം വായനക്കൂട്ടത്തിന്റെ പത്തൊമ്പതാമത് വാർഷിക സമ്മേളനത്തിൽ വച്ചാണ് പുരസ്കാരം വിതരണം ചെയ്തത്. 

ചടങ്ങിൽ സംസ്കൃത സർവകലാശാല മുൻ പി.വി.സി ഡോ.എസ്.രാജശേഖരൻ , ചലചിത്ര സംവിധായകൻ പി.ആർ. ഹരിലാൽ, ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ, പരസ്പരം മാസിക ചീഫ് എഡിറ്റർ ഔസേഫ് ചിറ്റക്കാട് എന്നിവർ സന്നിഹിതരായിരുന്നു. “സ്വർണ്ണമയൂഖം” എന്ന കവിതാസമഹാരത്തിനാണ്  അവാർഡ് ലഭിച്ചത്. 

ഫലകവും പ്രശസ്തി പത്രവും പുസ്തകങ്ങളും അടങ്ങുന്നതാണ് അവാർഡ്. പരിപാടിയുടെ ഭാഗമായി കഥയരങ്ങും കവിതയരങ്ങും സംഘടിപ്പിച്ചു.

Post a Comment

Previous Post Next Post