കെ എസ് ആർ ടി സി ബസിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം, സ്കൂട്ടറിൽ ഒപ്പം സഞ്ചരിച്ച ഭർത്താവിന് പരിക്ക്
byWeb Desk•
0
തിരുവനന്തപുരം: ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച അദ്ധ്യാപിക കെ എസ് ആർ ടി സി ബസിടിച്ച് മരിച്ചു. തിരുവനന്തപുരം കരമനയിലാണ് സംഭവം. കാക്കാമൂല സ്വദേശി ലില്ലിയാണ് മരിച്ചത്. പുന്നമോട് ഗവ.ഹയർ സെക്കന്ററി സ്കൂൾ മുൻ അദ്ധ്യാപികയായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന ഭർത്താവ് രവീന്ദ്രനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പാപ്പനംകോട് ഡിപ്പോയിലെ കെ എസ് ആർ ടി സി ബസാണ് ഇടിച്ചത്. അമിതവേഗത്തിലെത്തിയ ബസ് സ്കൂട്ടറിനെ ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. തലയിലൂടെ ബസ് കയറിയിറങ്ങിയ ലില്ലി സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു. രവീന്ദ്രന്റെ നില ഗുരുതരമല്ല. റിട്ട. ഗ്രേഡ് എസ് ഐ ആണ് രവീന്ദ്രൻ.