താമരശ്ശേരി :താമരശ്ശേരി മുക്കം റോഡിൽ വെഴുപ്പൂർ ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം.നിയന്ത്രണം വിട്ട സ്വിഫ്റ്റ് കാർ വൈദ്യുതി കാലിൽ ഇടിച്ച് ചക്രങ്ങൾ റോഡിന് പുറത്ത് ചാടിയെങ്കിലും, വയലിലേക്ക് മറിയാതെ അൽഭുതകരമായി രക്ഷപ്പെട്ടു.പേരാമ്പ്ര സ്വദേശി ഫഹദും, ഭാര്യയുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരുക്കേറ്റ യുതിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
222 കോടി ചിലവഴിച്ച് വികസന പ്രവൃത്തി നടക്കുന്ന റോഡിൽ അപകട സാധ്യതയുള്ള ഭാഗങ്ങളിൽ പോലും സുരക്ഷാ ഭിത്തി നിർമ്മിച്ചിട്ടില്ല.
