Trending

ആധാരമെഴുത്തുകാര്‍ ധര്‍ണ്ണ നടത്തി



താമരശ്ശേരി: ജനാധിപത്യ രീതിയില്‍ സമരം നടത്തി വന്ന ആധാരം എഴുത്ത് അസോസിയേഷന്‍ സംസ്ഥാന, ജില്ലാ നേതാക്കന്മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത റജിസ്ട്രേഷന്‍ ഐജിയുടെ നടപടിയില്‍ പ്രതിഷേധിച്ച് കൊണ്ട് ആധാരം എഴുത്ത് അസോസിയേഷന്‍ താമരശ്ശേരി ടൗണ്‍ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ താമരശ്ശേരി ടൗണ്‍ സബ്ബ് റജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. 

യൂണിറ്റ്  സെക്രട്ടറി ടി.എം അഹമ്മദ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് കെകെ അബ്ദുൽ കലാം ഉദ്ഘാടനം ചെയ്തു ജില്ലാ വനിതാ കമ്മറ്റി അംഗം പി ഷൈലജ സംസാരിച്ചു. കെ രാജന്‍ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post