Trending

എം ഡി എം എയുമായി മകനെ എക്‌സൈസ് പിടികൂടി; മനോവിഷമത്തിൽ അമ്മ ആത്മഹത്യ ചെയ്തു




തിരുവനന്തപുരം: ലഹരിക്കേസിൽ എക്സൈസ് പിടിയിലായ യുവാവിന്റെ അമ്മ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കഠിനംകുളം സ്വദേശി ഗ്രേസ് ക്ലമന്റ് (55) ആണ് തൂങ്ങി മരിച്ചത്. ശനിയാഴ്ച പുലർച്ചയോടെയാണ് ഗ്രേസ് ആത്മഹത്യ ചെയ്തത്. 

നാലു ഗ്രാം എംഎഡിഎംഎയോട് കൂടി മകൻ ഷൈനോയെ കഴിഞ്ഞ ദിവസം വൈകീട്ടാണ് എക്സൈസ് സംഘം പിടികൂടിയത്. 

ഷൈനോ സ്ഥിരമായി ലഹരി വിൽപ്പന നടത്താറുണ്ടെന്നും എക്സൈസ് സംഘം പറയുന്നത്.

മകനെ എക്സൈസ് പിടികൂടിയതിന് ശേഷം ഗ്രേസ് വലിയ മാനസിക
 സംഘർഷത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
.

ഇന്ന് പുലർച്ചെ അഞ്ചു മണിയോടെ വീട്ടിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചു. ശ്രദ്ധയിൽപ്പെട്ട ബന്ധുക്കൾ ഉടൻ കയറ് കഴുത്തിൽ നിന്ന് ഊരിമാറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post