ബഫര്‍ സോണ്‍ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിലേക്ക്. ബഫര്‍ സോണ്‍ വിധിയില്‍ ഭേദഗതിയുണ്ടാകുമെന്ന സൂചന നല്‍കി കോടതി. ഒരുകിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ വിധിയില്‍ ഭേദഗതിതേടി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയടക്കമാണ് മൂന്നംഗബെഞ്ചിന് വിട്ടത്. മുന്‍ വിധിയിലെ അപാകത പരിഹരിക്കുമെന്ന് കോടതി പറഞ്ഞു. ഖനനം നിയന്ത്രിക്കുന്നതിലാണ് നിഷ്ക്കര്‍ഷ. മറ്റ് ഇളവുകള്‍ പരിഗണിക്കാം. കേരളത്തിന്റെ പുന:പരിശോധനാ ഹര്‍ജി തല്‍ക്കാലം പരിഗണനയ്ക്ക് എടുക്കില്ല. ഭേദഗതി അനുവദിച്ചാല്‍ പുന:പരിശോധന വേണ്ടല്ലോ എന്ന് കോടതി.
സുപ്രീംകോടതി നിലപാട് കേരളത്തിന് ആശ്വാസകരമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. നിയമപോരാട്ടം തുടരും. ക്വാറി ഒഴികെയുള്ളവയ്ക്ക് ഇളവ് അനുവദിച്ചുകൂടെയെന്ന് കോടതി ചോദിച്ചത് ആശ്വാസകരമെന്നും മന്ത്രി പറഞ്ഞു.
