Trending

കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു



മാനന്തവാടി: മാനന്തവാടി പുതുശ്ശേരിയില്‍ കടുവയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പുതുശ്ശേരി പള്ളിപ്പുറത്ത് തോമസ് ( സാലു 50 ) മരിച്ചു. ഇന്ന് രാവിലെയാണ് വീടിന് സമീപം വെച്ച് ഇയാളെ കടുവ ആക്രമിച്ചത്.ആക്രമണത്തില്‍ വലതു കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തിരുന്നു.

Post a Comment

Previous Post Next Post