താമരശ്ശേരി: ചുരത്തിൽ ബൈക്ക് ലോറിക്കടിയിൽപ്പെട്ട് രണ്ട് പേര്‍ക്ക് സാരമായി പരുക്കേറ്റു. വയനാട് പുൽപ്പള്ളി പെരിക്കല്ലൂര്‍ സ്വദേശി ഷറഫുദ്ദീൻ കൂടെയുണ്ടായിരുന്ന ഭാര്യ വേങ്ങര സ്വദേശിനി മാജിത എന്നിവർക്കാണ് പരുക്കേറ്റത്. ഇന്ന് വൈകിട്ട് നാലരയോടെ ഒന്നാം വളവിലായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് ചുരം ഇറങ്ങി വരികയായിരുന്നു. സാരമായി പരുക്കേറ്റ ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചുരം സംരക്ഷണ സമിതി പ്രർത്തകൻ ജസ്റ്റിൻ്റെ നേതൃത്വത്തിൽ മിന്നൽ വേഗത്തിലായിരുന്നു രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.
